KeralaKottayamLatest

പൂഞ്ഞാറില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച്‌ പി.സി. ജോര്‍ജ്

“Manju”

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച്‌ പി.സി. ജോര്‍ജ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ബുധനാഴ്ച യോഗം ചേരും. തല്‍ക്കാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നുമാണ് പി.സി. ജോര്‍ജിന്റെ തീരുമാനം.

അതേസമയം, ജിഹാദികള്‍ നേതൃത്വം നല്‍കുന്ന യുഡിഎഫുമായി ഒരു ബന്ധവും വേണ്ടെന്നാണ് തീരുമാനമെന്ന് പി. സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളത് വഞ്ചകരും തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരുമാണ്. കാഞ്ഞിരപ്പള്ളിയില്‍ പി. സി ജോര്‍ജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നാണ് യുഡിഎഫ് പറഞ്ഞത്. അതിന് തനിക്ക് യുഡിഎഫിന്റെ ഔദാര്യം വേണ്ടെന്നും പി. സി ജോര്‍ജ് വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയാണ് തന്റെ യു.ഡി.എഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

Related Articles

Back to top button