ArticleKeralaLatestThiruvananthapuram

പ്രഭാഷണവും സംവാദവും സംഘടിപ്പിച്ച് ശാന്തിഗിരി ഗുരുമഹിമ

“Manju”

തിരുവനന്തപുരം : ‘ഭയമകറ്റി പരീക്ഷയെ എങ്ങനെ വിജയകരമായി അഭിമുഖീകരിക്കാം’ എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും സംഘടിപ്പിച്ച് ശാന്തിഗിരി ഗുരുമഹിമ. നാളെ ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലൈഫ് സ്കിൽ ട്രെയ്നറുമായ റാണി രജനി ടി യാണ് ഈ വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തുടർന്ന് സംവാദവും ഉണ്ടാകും. ഓൺലൈനായി നടക്കുന്ന ഈ പരിപാടി പരീക്ഷാ സമയങ്ങളിൽ എല്ലാ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ഉപകരിക്കും വിധം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ സർവതോന്മുഖമായ ഉയർച്ചയ്ക്കായി ശാന്തിഗിരി ആശ്രമത്തിൽ പ്രവർത്തിക്കുന്ന യുവജന ഡിവിഷനാണ് ശാന്തിഗിരി ഗുരുമഹിമ. കേരളത്തിലെ എല്ലാ ജില്ലകളിലും പഠന- വ്യക്തിത്വവികസന പരിപാടികൾ, പാഠ്യേതര പരിശീലന കളരികൾ മുതലായവ ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുണ്ട്. ‘സഞ്ജീവനത്തിന്റെ പാതയിൽ’ എന്നതാണ്, ശാന്തിഗിരി ഗുരുമഹിമയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ആപ്തവാക്യം.

Related Articles

Back to top button