Kerala

ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു

“Manju”

മാവേലിക്കര: ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്ക്. പൂന്നമ്മൂട് ളാഹ ജംങ്ഷനിൽ ഇന്നലെ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. സിനിമാ സീരിയൽ നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതിൽ പ്രേം വിനായക്, പുന്നമൂട് ക്ലാരക്കുഴിയിൽ അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.

വിനായകിന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. ജങ്ഷനിലെ പച്ചക്കറി കടയിൽ നിന്ന് സാധനം വാങ്ങി റോഡിലേക്ക് കയറിയ വിനായകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിയ്ക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ട് നീങ്ങിയ ബുള്ളറ്റിന്റെ പെട്രോൾ ചോർന്നാണ് തീപ്പിടുത്തം ഉണ്ടായത്.

ബൈക്കിന്റെ അടിയിൽപ്പെട്ട് പോയ അനിലിനെ നാട്ടുകാർ ഉടൻ പുറത്തെടുത്തിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റ വിനായകിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.

Related Articles

Back to top button