KeralaLatest

കേ​ര​ള​ത്തി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം

“Manju”

വി ജ യ് ഹ സാ രെ യി ൽ കേ ര ളത്തിന്‍റെ വി ജ യ ഹാ സം; റെ യി ൽ വേ സി നെ യും വീ  ഴ്ത്തി

ശ്രീജ.എസ്

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ ബി​ഹാ​റി​നെ​തി​രേ കേ​ര​ള​ത്തി​ന് ഒ​ന്‍പ​തു വി​ക്ക​റ്റി​ന്റെ ത​ക​ര്‍​പ്പ​ന്‍ ജ​യം. എ​സ്. ശ്രീ​ശാ​ന്തി​ന്റെ​യും റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​ടെ​യും ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ബി​ഹാ​ര്‍ 40.2 ഓ​വ​റി​ല്‍ 148 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 149 റ​ണ്‍​സി​ന്റെ താ​ര​ത​മ്യേ​ന ചെ​റി​യ വി​ജ​യ​ല​ക്ഷ്യം 41.2 ഓ​വ​റു​ക​ള്‍ ബാ​ക്കി​നി​ര്‍​ത്തി ഒ​രേ​യൊ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ കേ​ര​ളം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

32 പ​ന്തി​ല്‍ നാ​ലു ഫോ​റും 10 സി​ക്സും സ​ഹി​തം 87 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് കേ​ര​ള​ത്തിന്റെ വി​ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. 12 പ​ന്തി​ല്‍ 37 റ​ണ്‍​സെ​ടു​ത്ത വി​ഷ്ണു വി​നോ​ദി​നെ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.

സ​ഞ്ജു സാം​സ​ണ്‍ ഒ​ന്‍​പ​ത് പ​ന്തി​ല്‍ 24 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നേ​ര​ത്തേ, നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശ്രീ​ശാ​ന്തി​ന്റെ മി​ക​വി​ലാ​ണ് കേ​ര​ളം ബി​ഹാ​റി​നെ 148 റ​ണ്‍​സി​ല്‍ ഒ​തു​ക്കി​യ​ത്. ഒ​ന്‍​പ​ത് ഓ​വ​റി​ല്‍ 30 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ജ​ല​ജ് സ​ക്സേ​ന മൂ​ന്ന് വി​ക്ക​റ്റ് നേ​ടി. നി​ധീ​ഷ് ര​ണ്ടും അ​ക്ഷ​യ് ച​ന്ദ്ര​ന്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Related Articles

Back to top button