KeralaLatest

മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേല്‍ക്കും

“Manju”

 

ശ്രീജ.എസ്

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത മാര്‍ച്ച്‌ ഒന്നിന് ചുമതലയേല്‍ക്കും. രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.അതേസമയം, പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഏറ്റെടുക്കുന്ന ചുമതലകള്‍ ഗംഭീരമായി നിര്‍വഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പെട്ടെന്നുണ്ടാകുന്ന പ്രത്യേക വെല്ലുവിളികള്‍ക്ക് മുന്നില്‍ നിശ്‌ചേഷ്ടനായി നില്‍ക്കുന്ന വ്യക്തിയല്ല അദ്ദേഹം. അത്തരം സന്ദര്‍ഭങ്ങളില്‍ സജീവമായി ഇടപെടാന്‍ തയ്യാറാണെന്ന് വിശ്വാസ് മേത്ത തെളിയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. 2018ലെയും 2019ലെയും പ്രളയം, നിപ തുടങ്ങിയ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെടുന്നതിന് പറ്റുന്ന ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു.

Related Articles

Back to top button