IndiaKeralaLatest

പുതിയ കേസുകളില്ല; കൊവിഡ് മുക്തമായി അരുണാചല്‍ പ്രദേശ്‌

“Manju”

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് പൂര്‍ണമായും കൊവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണിതെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പുദ്യോഗസ്ഥന്‍ അറിയിച്ചു. 16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16,780 പേര്‍ രോഗമുക്തി നേടി.
ഇതു വരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥന്‍ ലോബ്‌സങ് ജമ്പ പറഞ്ഞു.

Related Articles

Back to top button