IndiaLatest

ഇന്ധന വില വര്‍ധന പിടിച്ച്‌ നിര്‍ത്താന്‍ കേന്ദ്രം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് ഇന്ധന വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ ഇടപെടല്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രമുഖ വാര്‍ത്താ ഏജന്‍സിയാണ് .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എണ്ണവിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു .എന്നാല്‍ കോവിഡ് – സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തില്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഈ വര്‍ധനവ് മൂലം തടയപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരും മറ്റും ചൂണ്ടിക്കാണിച്ചത്.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്‌സൈസ് നികുതി ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തുന്നത് .പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button