IndiaKeralaLatest

12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

“Manju”

യു.പിയിൽ ദിവസങ്ങൾക്ക് മുമ്പ് കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ | UP Girls Body Found Buried In Pit Days After She Disappeared | Madhyamam
ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശില്‍ ആറുദിവസം മുമ്പ്​ കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. ​മറ്റൊരു വീടിന്​ സമീപത്തുനിന്നാണ്​ മൃതദേഹം കിട്ടിയത്​. യു.പിയിലെ ബുലന്ദേശ്വറിലാണ്​ സംഭവം.പിതാവും മകനും മാത്രം താമസിക്കുന്ന വീടിന്​ സമീപത്തുനിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. പിതാവിനെ ​പോലീസ്​ കസ്റ്റഡിയിലെടുത്തു. 22 കാരനായ മകന്‍ ഹരേന്ദ്ര സംഭവ സ്​ഥലത്തുനിന്ന്​ ഓടിരക്ഷപ്പെട്ടിരുന്നു. മുഖ്യപ്രതി ഇയാളാണെന്നാണ്​ പൊലീസ്​ നിഗമനം.
ഫെബ്രുവരി 25ന്​ വീട്ടുകാ​ര്‍ക്കൊപ്പം വയലില്‍ പണിയെടുക്കുന്നതിനിടെ ദാഹിച്ചപ്പോള്‍ വീട്ടില്‍ വെള്ളമെടുക്കാന്‍ പോയതായിരുന്നു. തുടര്‍ന്ന്​ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ഫെ​ബ്രുവരി 28നാണ് ​കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്​. മൃതദേഹം കണ്ടെടുത്ത വീടിന്​ നൂറുമീറ്റര്‍ അകലെയാണ്​ പെണ്‍കുട്ടിയുടെ മാതാവും രണ്ടു സഹോദരിമാരും പണി​യെടുത്തിരുന്നത്​.
പെണ്‍കുട്ടിയെ തിരയുന്നതിനിടെ ഇതേ സ്​ഥലത്ത്​ മദ്യലഹരിയിലായിരുന്ന ഒരാളെ കണ്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ അവിടെനിന്ന്​ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Related Articles

Back to top button