India

ജിഡിപിയും താടിയും താഴോട്ട്; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ശശി തരൂർ

“Manju”

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാമൂഹ്യ മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തിന്റെ ജിഡിപി വളർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രധാനമന്ത്രിയെ പരസ്യമായി അവഹേളിച്ച് കോൺഗ്രസ് എംപി രംഗത്ത് വന്നത്. രാജ്യത്തിന്റെ ജിഡിപി വളർച്ചയും പ്രധാനമന്ത്രിയുടെ താടിയുടെ വളർച്ചയും താഴോട്ടാണെന്ന് കാണിക്കുന്ന ഗ്രാഫ് ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു കോൺഗ്രസ് എംപിയുടെ അധിക്ഷേപം.

കഴിഞ്ഞ അഞ്ച് വർഷത്തെ ജിഡിപി വളർച്ചയുടെ ഗ്രാഫും, അതിന് താഴെയായി പ്രധാനമന്ത്രിയുടെ വിവിധ ചിത്രങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഗ്രാഫുമാണ് ശശി തരൂർ പങ്കുവെച്ചത്. ജിഡിപി വളർച്ച താഴേയ്‌ക്കെന്ന് രീതിയിൽ രേഖപ്പെടുത്തിയ ഗ്രാഫിന് താഴെയായി പ്രധാനമന്ത്രിയുടെ താടിയുടെ വളർച്ചയും താഴേയ്‌ക്കെന്ന രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക് ഇല്ല്യൂസ്‌ട്രേഷനിലൂടെ ഇതാണ് അർത്ഥമാക്കുന്നത് എന്ന കുറിപ്പും ഗ്രാഫിനൊപ്പം ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയെ അവഹേളിച്ചുള്ള ട്വീറ്റിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ രംഗത്ത് എത്തി. ശശി തരൂർ അസുഖത്തിൽ നിന്നും വേഗം മുക്തനാകുമെന്ന് മുരളീധരൻ പരിഹസിച്ചു. ആയുഷ്മാൻ ഭാരതിന്റെ കീഴിലുള്ള ആശുപത്രികളിൽ താങ്കൾക്ക് ചികിത്സ നൽകാൻ ആവശ്യപ്പെടാമെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Back to top button