InternationalLatest

കര്‍ഷക നിയമം; പ്രതിഷേധങ്ങള്‍ ആസ്​ട്രേലിയയിലും

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന്​ കര്‍ഷക നിയമങ്ങള്‍ക്കെതി​രെ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആസ്​ട്രേലിയയിലും പ്രശ്​നങ്ങളുണ്ടാക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങളുടെ പേരില്‍ സിഡ്​നിയില്‍ സിഖുകാരെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്​തു.
സിഖ്​ സമൂഹവും ഇന്ത്യന്‍ സര്‍ക്കാറിനെ അനുകൂലിക്കുന്നവരും തമ്മില്‍ ഇൗയടുത്തുണ്ടായ പ്രശ്​നങ്ങളുടെ അനന്തരഫലമാണ്​ ആക്രമണമെന്നാണ്​ ആസ്ട്രേലിയയിലെ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്​. ബേസ്​ബാള്‍ ബാറ്റുപയോഗിച്ച്‌​ സിഖുകാര്‍ ഉപയോഗിച്ചിരുന്ന കാര്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ആസ്​ട്രേലിയന്‍ ചാനലായ 7ന്യൂസ്​ പുറത്തു വിട്ടു.അതേസമയം, കാറിനകത്തുണ്ടായിരുന്നവര്‍ക്ക്​ കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button