LatestThiruvananthapuram

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലികൾ ചെയ്യിക്കരുത്. ഇക്കാര്യം ലേബർ ഓഫീസർമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇത് സംബന്ധിച്ച ബോധവത്കരണം നൽകും. ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പഴവർഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വയോധികർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പ്രത്യേക കരുതലും ശ്രദ്ധയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ കൂട്ടായ്മകൾക്ക് കവലകളിൽ കുടിവെള്ളം ഉറപ്പാക്കാം. സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവരും ഉദ്യോഗസ്ഥരും കുടിവെള്ളം ഉറപ്പാക്കുകയും വെയിൽ ഏൽക്കാതിരിക്കുകയും വേണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button