IndiaLatest

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഋഷഭ് പന്തിന് സെഞ്ചുറി

“Manju”

ശ്രീജ.എസ്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഋഷഭ് പന്തിന് സെഞ്ചുറി. 146 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഏഴാം വിക്കറ്റില്‍ 113 റണ്‍സ് ചേര്‍ത്ത പന്ത് – വാഷിങ്ടണ്‍ സുന്ദര്‍ സഖ്യമാണ് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്തിച്ചത്.118 പന്തില്‍ രണ്ടു സിക്‌സും 13 ഫോറുമടക്കം 101 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നിലവില്‍ ഏഴിന് 264 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആതിഥേയര്‍ക്ക് ഇപ്പോള്‍ 59 റണ്‍സ് ലീഡായി. 44 റണ്‍സുമായി സുന്ദറും ഒരു റണ്ണുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

നേരത്തേ ഫോമിലുള്ള രോഹിത്തും പുറത്തായിരുന്നു. 49 റണ്‍സെടുത്ത രോഹിതിനെ ബെന്‍ സ്റ്റോക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അശ്വിന്‍ 13 റണ്‍സെടുത്തു. രോഹിതിന് മുന്‍പ് വിരാട് കോലിയും അജിങ്ക്യ രഹാനെയും പുറത്തായിരുന്നു. 27 റണ്‍സെടുത്ത അജിങ്ക്യ രഹാനെയെ ആന്‍ഡേഴ്‌സന്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈയ്യിലെത്തിച്ചു. അക്കൗണ്ട് തുറക്കും മുന്‍പ് വിരാട് കോലിയെ സ്റ്റോക്‌സ് പറഞ്ഞയച്ചു.

രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായിരുന്നു. പതിനേഴ് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ ലീച്ച്‌ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇരുപത്തിനാലാം ഓവറില്‍ ടീം സ്‌കോര്‍ നാല്‍പതിലെത്തിയപ്പോഴാണ് പൂജാര വീണത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 205 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.

Related Articles

Back to top button