Kerala
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
കാലടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവാക്കി. പെരിയാറിന് കുറുകെ കാലടി പാലത്തിൽ വച്ചാണ് അപകടം. തൊടുപുഴയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയ ബസിനാണ് അപകടം സംഭവിച്ചത്.
വൈകിട്ട് 4.30നാണ് സംഭവം. കാലടി ശ്രീശങ്കര പാലത്തിന് സമീപം വാഹനം നിർത്തി. ബസിൻ്റെ മുൻവശത്ത് നിന്ന് തീപിടിച്ച് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ രഞ്ജിത്ത് എംബി. വാഹനം നിർത്തുകയും വാഹനത്തിലെ ഫയർ എക്സ്റ്റിംഗ്യൂഷർ (ഡ്രൈ കെമിക്കൽ പൗഡർ -ഡിസിപി ) ഉപയോഗിച്ച് തീയണക്കുകയുമാണുണ്ടായത്. അങ്കമാലി ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി.