Latest

പ്ലാറ്റ്ഫോം ടിക്കറ്റ് വിലവര്‍ധന; വിശദീകരണവുമായി റെയില്‍വേ

“Manju”

പ്ലാറ്റ്ഫോം ടിക്കറ്റ് കുത്തനെ വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി റെയില്‍വേ. ടിക്കറ്റ് വര്‍ധന താത്കാലികമാണെന്നും കോവിഡ് പശ്ചാതലത്തില്‍ അനാവശ്യ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാ​ഗമാണെന്നും റെയില്‍വേ അറിയിച്ചു.

മുപ്പത് രൂപ മുതല്‍ അന്‍പത് രൂപ വരെയാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് വില വര്‍ധിപ്പിച്ചത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് വില വര്‍ധനയെന്ന് റെയില്‍വേ നെരത്തെ അറിയിച്ചിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന പതിവ് കാലങ്ങള്‍ക്ക് മുന്നേ ഉണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു. ആഘോഷനേളകളില്‍ വില വര്‍ധിപ്പിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത, മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. മുബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, ദാദര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായാണ് ഉയര്‍ത്തിയത്.

Related Articles

Back to top button