India

കള്ളപ്പണ കേസ്; മെഹബൂബ മുഫ്തിയ്ക്ക് എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

“Manju”

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മെഹബൂബ മുഫ്തിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് 15 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.

ഡൽഹിയിലെ ഇ ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തോളമായി വീട്ടുതടങ്കലിലായിരുന്ന മെഹബൂബ മുഫ്തിയെ കഴിഞ്ഞ വർഷം അവസാനമാണ് മോചിപ്പിച്ചത്.

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവായ ഫറൂഖ് അബ്ദുള്ളയുടെ 12 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.

Related Articles

Back to top button