IndiaInternationalLatest

മാര്‍പാപ്പ ഇറാഖില്‍

“Manju”

ബഗ് ദാദ്: ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ഇതാദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ബഗ് ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മാര്‍പാപ്പ എത്തിയത്. പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

ശനിയാഴ്ച, നജഫിലെത്തി ഗ്രാന്‍ഡ് ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ നസിറിയയില്‍ സര്‍വമതസമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പിക്കും. മൊസൂളും സന്ദര്‍ശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികള്‍ക്കിടയില്‍ ഇറാഖില്‍ 1450 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം മാര്‍പാപ്പ തിങ്കളാഴ്ച മടങ്ങും.

Related Articles

Back to top button