IndiaLatest

ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു

“Manju”

തൃണമൂല്‍ കോൺഗ്രസ് എംപി ദിനേഷ് ത്രിവേദി രാജിവച്ചു; ബിജെപിയിലേയ്ക്കെന്ന് സൂചന  | The Editors Live

ശ്രീജ.എസ്

ന്യൂഡല്‍ഹി : ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പാര്‍ട്ടിയെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദിയാണ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്തെത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന് അദ്ദേഹം രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചിരുന്നു.

ബിജെപിയിലേക്ക് പോകാന്‍ തനിക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു. വേണമെങ്കില്‍ എനിക്ക് നേരത്തെ പോകാമായിരുന്നു. ബിജെപിയില്‍ നിരവധി പേര്‍ സുഹൃത്തുക്കളായുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നല്ല സുഹൃത്തുക്കളാണ്. ഇനി ബിജെപിയില്‍ ചേര്‍ന്നാല്‍ അതില്‍ ഒരു തെറ്റുമില്ലെന്നും ത്രിവേദി പറഞ്ഞിരുന്നു.

 

Related Articles

Back to top button