IndiaKeralaLatest

കാറില്‍ നിന്നും പാവയും, കുഷ്യനുമെല്ലാം ഔട്ട്​

“Manju”

കാറിൽ യാത്രക്കാരൻ മാത്രം മതി ; പാവയും, കുഷ്യനുമെല്ലാം ഔട്ട് | mvd will take  action if find objects that obscure the drivers view inside the car |  Madhyamam

കോഴിക്കോട്​: കാറിലെ കാഴ്​ചകള്‍ മറയുന്ന വിധത്തില്‍ പാവകളോ അലങ്കാര വസ്​തു​ക്കളോ വെക്കുന്നത്​ നിയമ വിരുദ്ധമാക്കി സര്‍ക്കാര്‍. കാറിനുള്ളിലുള്ള റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത്​ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്.

കാറുകളുടെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷനുകളും വെയ്ക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്​. ഇത്​ കാഴ്ചകളെ മറക്കുന്നതിനൊപ്പം അപകടമുണ്ടാക്കാനും കാരണമാകുമെന്ന വിലയിരുത്തലാണ്​ പാവകളെയും കുഷ്യ​നുകളെയും പുറത്താക്കാന്‍ കാരണം.

നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്​ കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന്​ വ്യാപകമായ നടപടികളുമായി വകുപ്പ്​ രംഗത്തിറങ്ങിയിരുന്നു.

Related Articles

Back to top button