KeralaLatest

മാറ്റിവച്ച സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ മാര്‍ച്ച്‌ 15 ന്

“Manju”

സംയുക്ത വാഹന പണിമുടക്ക് മൂലം മാറ്റിവച്ച സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ മാര്‍ച്ച്‌ 15 ന് നടക്കും. കൂടാതെ ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറാം തീയതി നടക്കുന്നത് കണക്കിലെടുത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്.

ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. സിലബസ് കൃത്യസമയത്ത് പല കോളജുകളിലും പൂര്‍ത്തിയാക്കാത്ത സാഹചര്യം ഉള്ളതിനാല്‍ ആണ് കാലാവധി നീട്ടിയിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര പരീക്ഷകളും ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ച്‌ പുനഃക്രമീകരിച്ചിട്ടുണ്ട്. സര്‍വകലാശാല വെബ്‌സൈറ്റില്‍ പുനര്‍ക്രമീകരിച്ച ടൈം ടേബിള്‍ ലഭ്യമാണ്.

Related Articles

Back to top button