IndiaLatest

മന്ത്രിയുടെ പേഴ്​സനല്‍ സെക്രട്ടറി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ മുന്‍ രഞ്​ജി താരം അറസ്റ്റില്‍

“Manju”

യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍ -  Kunnamangalamnews.com

ശ്രീജ.എസ്‌

ഹൈദരാബാദ്​: കോര്‍പറേറ്റ്​ കമ്പനികളടക്കം ഒന്‍പതോളം സ്​ഥാപനങ്ങളെ ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച കേസില്‍ മുന്‍ രഞ്​ജി ക്രിക്കറ്റ്​ താരം ബി. നാഗരാജു അറസ്റ്റില്‍. തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവുവിന്റെ പേഴ്​സണല്‍ സെക്രട്ടറിയെന്ന വ്യജേന ഒന്‍പതിലധികം കമ്പനികളെയാണ്​ ഇയാള്‍ കബളിപ്പിച്ചത് .

2014-15 കാലയളവില്‍ ആന്ധ്രക്കായി രഞ്​ജി കളിച്ച ബി. നാഗരാജു രാമറാവുവി​ന്റെ പേഴ്​സണല്‍ സെക്രട്ടറിയാണെന്ന വ്യാജേന ​ പരിചയപ്പെടുത്തി കമ്പനികള്‍, കോര്‍പറേറ്റ്​ ​ആശുപത്രികള്‍, വിദ്യാഭ്യാസ്​സ്​ഥാപനങ്ങള്‍ എന്നിവയിലേക്ക്​ വിളിക്കുകയായിരുന്നു.

രാമറാവു ഉടന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഇതിന്റെ ഭാഗമായി സ്​റ്റേഡിയത്തില്‍ പരസ്യ ബോര്‍ഡ്​ വെക്കാനും സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങളില്‍ പരസ്യം നല്‍കാനുമായി ഇവരോട്​ പണം ആവശ്യപ്പെട്ടതായാണ്​ പരാതി. ഇതനുസരിച്ച്‌ 39,22,400 രൂപ ഇയാള്‍ കൈക്കലാക്കി. മുമ്പ്​ 10 കേസുകളില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നു.

തെലങ്കാന മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവുവിന്റെ മകനും തെലങ്കാന രാഷ്​ട്ര സമിതിയുടെ വര്‍ക്കിങ്​ പ്രസിഡന്റുമാണ്​ രാമറാവു.

 

Related Articles

Back to top button