KeralaLatest

സഗീര്‍ തൃക്കരിപ്പൂര്‍ അന്തരിച്ചു

“Manju”

കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകനും കുവൈത്ത് കേരളം മുസ്‌ലിം അസോസിയേഷന്‍ രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ അന്തരിച്ചു. കോവിഡ് ബാധിച്ച്‌ കുവൈത്തില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഗീര്‍ തൃക്കരിപ്പൂരിനെ മിഷ്‌രിഫ് കോവിഡ് സെന്‍ററിലേക്കും പിന്നീട് ജാബര്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടു ദിവസമായി വെന്‍റിലേറ്ററിലായിരുന്നു.

ഇദ്ദേഹത്തിന്‍റെ ഭാര്യ സൗദ കഴിഞ്ഞ 24 ന് കുവൈത്ത്‌ അദാന്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കബറടക്കം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ നടക്കും. ഡോ. സുആദ്, സമ. എന്നിവരാണ് മക്കള്‍. സാമൂഹിക പ്രവര്‍ത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്നു കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ സഗീര്‍. കുവൈത്തിലെ പ്രധാന പ്രവാസി കൂട്ടായ്മയായ കെകെഎംഎയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ രക്ഷാധികാരിയുമായിരുന്നു. നിര്യാണത്തില്‍ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button