Entertainment

റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’-ന്റെ പോസ്റ്റർ പുറത്തുവിട്ടു

“Manju”

ദുൽഖർ -റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്. പുത്തൻ റോയൽ എൻഫീൽഡിനു മുകളിൽ ലാത്തി കുത്തിപ്പിടിച്ചു കൊണ്ട് സ്റ്റൈലിഷ് ആയി ബുള്ളറ്റിൽ ചാരി നിൽക്കുന്ന പോലീസ് വേഷത്തിലുള്ള പോസ്റ്റർ ആണ് ദുൽഖർ തന്റെ ഫേസ് ബുക്ക്‌ പേജിലൂടെ പുറത്തു വിട്ടത്.

ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ,അലൻസിയർ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദ് കവ്വും കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ,എഡിറ്റർ ശ്രീകർ പ്രസാദ്.

കഴിഞ്ഞ ദിവസം ബുള്ളറ്റിന്റെ മാത്രം ചിത്രം ദുൽഖർ പങ്കുവച്ചത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

Related Articles

Back to top button