Entertainment

‘സൈന’ യുടെ ട്രെയിലർ പങ്കുവെച്ച് പരിണീതി ചോപ്ര

“Manju”

മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘സൈന’ എന്ന സിനിമയുടെ ആദ്യ ട്രെയിലർ പങ്കുവെച്ച് ബോളിവുഡ് താരം പരിണീതി ചോപ്ര. മുൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രമാണ് പുറത്തിറങ്ങാൻ പോകുന്നത്. പരിണീതി ചോപ്രയാണ് ചിത്രത്തിൽ സൈന നെഹ്‌വാളിനെ അവതരിപ്പിക്കുന്നത്.

ഹരിയാനയിലെ ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന ഒരു പെൺകുട്ടി ഇന്ത്യയിലെ നമ്പർ വൺ ബാഡ്മിന്റൺ പ്ലെയറായി മാറുന്ന കഥ പറയുന്ന സിനിമയിൽ അതിഗംഭീരമായ പ്രകടനമാണ് പരിണീതി കാഴ്ച വെയ്ക്കുന്നത്. സ്റ്റാൻലി ക ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അമോൽ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ബാഡ്മിന്റനേക്കാൾ ടെന്നിസ് സെർവിനെയാണ് പോസ്റ്റർ ചൂണ്ടികാണിക്കുന്നതെന്നാണ് ആരാധകർ വിമർശിച്ചത്. എന്നാൽ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിക്കൊണ്ടാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കൊറോണ മൂലം ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

Related Articles

Back to top button