IndiaLatest

ഐഎസ്‌എല്‍: മുംബൈ സിറ്റി ഫൈനലില്‍

“Manju”

ഐഎസ്‌എല്‍: മുംബൈ സിറ്റി ഫൈനലില്‍

ശ്രീജ.എസ്‌

ബാംബോലിം: ഐഎസ്‌എല്ലില്‍ എഫ്സി ഗോവയെ വീഴ്ത്തി മുംബൈ സിറ്റി എഫ്സി ഫൈനലില്‍ പ്രവേശിച്ചു 6-5നാണ് മുംബൈ ഗോവയെ തകര്‍ത്തത്. ആദ്യപാദ സെമിയില്‍ 2-2 സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്‍നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളായിരിക്കും കലാശപോരാട്ടത്തില്‍ മുംബൈയുടെ എതിരാളികള്‍.

ഷൂട്ടൗട്ടില്‍ ഗോവയ്ക്കു വേണ്ടി ആദ്യ രണ്ടു കിക്കെടുത്ത എഡു ബെഡിയയുടെയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെയും കിക്ക് പാഴായത് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മുംബൈയുടെ ഫെര്‍നന്‍ സന്‍റാനയും യൂഗോ ബൗമയ്ക്കും പിഴച്ചതോടെ കളി ആവേശഭരിതമായി.

ഗോവയ്ക്കു വേണ്ടി ഒന്‍പതാം കിക്കെടുത്ത ഗ്ലാന്‍ മാര്‍ട്ടിന്‍സിന് പിഴച്ചു. മുംബൈയ്ക്ക് വേണ്ടി കിക്കെടുത്ത റൗളിന്‍ ബോര്‍ജസ് കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തു.

 

Related Articles

Back to top button