Uncategorized

നടന്‍ രണ്‍ബീര്‍ കപൂറിന്​ കോവിഡ് സ്​ഥിരീകരിച്ചു

“Manju”

 

ശ്രീജ.എസ്‌

മുംബൈ: ബോളിവുഡ്​ നടന്‍ രണ്‍ബീര്‍ കപൂറിന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. താരത്തിന് മറ്റു ആരോഗ്യപ്രശ്​നങ്ങളില്ലെന്നും വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അമ്മ നീതു കപൂര്‍ അറിയിച്ചു.

നിങ്ങളുടെ അ​ന്വേഷണങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി. രണ്‍ബീറിന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം സുഖമായി വരുന്നു. ​’ –നീതു കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഷൂട്ടിങ്​ തിരക്കിലായിരുന്ന നീതു കപൂറിന് ആഴ്ചകള്‍ക്ക്​ മുമ്പ്​ ​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഒരുമിച്ച്‌​ അഭിനയിച്ചിരുന്ന വരുണ്‍ ധവാനും രോഗം സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ്​ രണ്‍ബീര്‍ കപൂറിന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

Related Articles

Back to top button