IndiaKeralaLatest

13 സിറ്റിങ് സീറ്റുകളില്‍ എം.എല്‍.എമാര്‍ തന്നെ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

“Manju”

തിരുവനന്തപുരം: എല്‍ഡിഎഫിലെ സീറ്റ് ചര്‍ച്ചയില്‍ അതൃപ്തി ഏറെയുണ്ടെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന എക്‌സിക്യൂട്ടീവ് തയ്യാറാക്കി. 13 സിറ്റിങ് സീറ്റുകളില്‍ എം.എല്‍.എമാര്‍ തന്നെ മത്സരിക്കും. ചടയമംഗലത്തെ സീറ്റില്‍ തീരുമാനമായില്ല. നാളെ നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവിന് ശേഷമായിരിക്കും ഈ സീറ്റ് സംബന്ധിച്ച പ്രഖ്യാപനം വരിക. അതുപോലെ തന്നെ ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി ചങ്ങനാശ്ശേരി മണ്ഡലം വിട്ടുകൊടുത്തതില്‍ അതൃപ്തിയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

നെടുമങ്ങാട് ജി ആര്‍ അനില്‍, പുനലൂര്‍ പി എസ് സുപാല്‍, ചാത്തന്നൂര്‍ ജി എസ് ജയലാല്‍, ചിറയിന്‍കീഴ് വി. ശശി, ഒല്ലൂര്‍ കെ.രാജന്‍, കാഞ്ഞങ്ങാട് : ഇ ചന്ദ്രശേഖരന്‍, വൈക്കം : സി.കെ. ആശ, പട്ടാമ്ബി : മുഹമ്മദ് മൊഹസിന്‍, കരുനാഗപ്പള്ളി : ആര്‍.രാമചന്ദ്രന്‍, അടൂര്‍ : ചിറ്റയം ഗോപകുമാര്‍, നാട്ടിക : ഗീത ഗോപി, കൈപ്പമംഗലം : ടി.ടി ടൈസണ്‍ മാസ്റ്റര്‍, കൊടുങ്ങലൂര്‍ : വി.ആര്‍.സുനില്‍കുമാര്‍, നാദാപുരം : ഇ.കെ. വിജയന്‍ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്. ചടയമംഗലത്ത് വനിത സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനം നാളെ നടക്കുന്ന ജില്ല എക്‌സിക്യൂട്ടീവിന് ശേഷം തീരുമാനിക്കും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ മന്ത്രി വി.എസ്. സുനില്‍കുമാറിനെ മത്സരിപ്പിക്കേണ്ടെന്ന് നേരത്തേ തീരുമാനം എടുത്തിരുന്നു.

Related Articles

Back to top button