AlappuzhaLatest

പാർത്ഥസാരഥിക്ക് പഴങ്ങളും പൊന്നാടയുമായി ആലപ്പുഴക്കാർ

“Manju”

ആലപ്പുഴ : ആനയും , ആരവവും തന്നെയാണ് കേരളത്തിലെ ഉത്സവങ്ങൾ . എന്നാൽ കൊറോണയെ തുടർന്ന് ആനകൾ ഉത്സവത്തിനു കുറഞ്ഞതോടെ ആനക്കമ്പക്കാർക്കും നിരാശയായി .

എങ്കിലും ചിലർക്കെങ്കിലും ഇതൊന്നും മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മായ്ച്ചു കളയാനാകില്ല . ആലപ്പുഴ മുഹമ്മയിലെ ഉത്സവങ്ങളിൽ സ്ഥിരസാന്നിദ്ധ്യമായിരുന്നു കുളമാക്കിൽ പാർത്ഥസാരഥി എന്ന ആന . കൊറോണ നിയന്ത്രണത്തെ തുടർന്ന് പാർത്ഥസാരഥിയെ കാണാനാകാതെ വന്നതോടെ ഗ്രാമവാസികൾ ആനയെ തേടി ആന ഉടമയുടെ വീട്ടിൽ എത്തി .

വെറും കൈയ്യോടെ ആയിരുന്നില്ല ആ വരവ് , പഴങ്ങളും , പൊന്നാടയുമൊക്കെയായിട്ടായിരുന്നു അവർ പ്രിയപ്പെട്ട പാർത്ഥസാരഥിയെ തേടി വന്നത് .മുഹമ്മ ഗ്രാമവാസികളുടെ കൂട്ടായ്മയായ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ആനയെ ആദരിച്ചത്.

അരങ്ങിന്‍റെ പ്രവർത്തകരായ സിപി ഷാജി മുഹമ്മ, സംഗീതസംവിധായകൻ ആലപ്പി ഋഷികേശ്, അനിൽ ആര്യാട്. ബിജു തൈപ്പറമ്പിൽ എന്നിവർ എത്തിയപ്പോൾ ആന ഉടമ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കൃഷ്ണപ്രസാദിനും ആനപ്പാപ്പാൻമാർക്കും ഏറെ സന്തോഷമായി . എല്ലാ കൊല്ലവും തങ്ങളെ തേടി വരാറുള്ള പാർത്ഥനെ അവന്റെ തട്ടകത്ത് ചെന്ന് കണ്ടവർക്കാകട്ടെ മനസ്സറിഞ്ഞ് സംതൃപ്തിയും

Related Articles

Back to top button