IndiaLatest

ജമ്മു കശ്മീരില്‍ പാക് വിമാന രൂപത്തിലുള്ള ബലൂണ്‍; അന്വേഷണം ആരംഭിച്ചു

“Manju”

ഠുവ: ജമ്മുവിലെ സോത്ര ചാക്ക് ഗ്രാമത്തില്‍ പാകിസ്താന്‍ വിമാന രൂപത്തിലുള്ള ബലൂണ്‍ കണ്ടെത്തി. നിലത്തുവീണ നിലയിലാണ്‌ ബലൂണ്‍ കണ്ടെത്തിയത്. ഹിരാനഗര്‍ മേഖലയിലെ സോത്രാ ചാക്ക് ഗ്രാമത്തിലാണ് വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണ്‍ വന്നുവീണതെന്ന് ജമ്മു കശ്മീര്‍ പോലീസിനെ ഉദ്ധരിച്ച്‌ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബലൂണിന് മുകളില്‍ പി..(പാകിസ്താന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ്) എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീണുകിടക്കുന്ന ബലൂണ്‍ ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്രാമവാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ബലൂണ്‍ പിടിച്ചെടുത്തു. അപൂര്‍വ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലത്ത് വീണുകിടക്കുന്ന ബലൂണ്‍ വിമാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button