IndiaKeralaLatest

വാര്‍ത്താചിത്രം-സി കെ ജയകൃഷ്‌ണന്‍ അവാര്‍ഡ് എന്‍ ആര്‍ സുധര്‍മ്മദാസിന്

“Manju”

കൊച്ചി: മാതൃഭൂമി മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ സി.കെ. ജയകൃഷ്ണന്റെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വാര്‍ത്താചിത്ര അവാര്‍ഡിന് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍. സുധര്‍മ്മദാസ് അര്‍ഹനായി. 10001 രൂപയും ശില്‍പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ലോക്ഡൗണില്‍ സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വാങ്ങി മടങ്ങുന്ന കുടുംബത്തിന്റെ കൈയില്‍ നിന്നും സഞ്ചിയുടെ പിടി പൊട്ടി അരി റോഡില്‍ വീഴുമ്ബോഴുള്ള ദൈന്യതയായിരുന്നു ചിത്രം. മംഗളം ഇടുക്കി ബ്യൂറോ ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ എം. ബേബി (എയ്ഞ്ചല്‍ അടിമാലി), ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ഫോട്ടോഗ്രാഫര്‍ ടി.കെ. ദീപപ്രസാദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. മാര്‍ച്ച്‌ 13 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കൊച്ചിയില്‍ നടക്കുന്ന സി.കെ. ജയകൃഷ്ണന്‍ അനുസ്‌മരണ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കുന്ന വിക്‌ടര്‍ ജോര്‍ജ് അവാര്‍ഡ്, എന്‍.വി. പ്രഭു സ്‌മാരക മാദ്ധ്യമ അവാര്‍ഡ്, നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ മാദ്ധ്യമ അവാര്‍ഡ്, സംസ്ഥാന പരിസ്ഥിതി അവാര്‍ഡ്, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മാദ്ധ്യമ പുരസ്‌കാരം, ആലപ്പുഴ ബീച്ച്‌ ഫെസ്റ്റ് ടൂറിസം ഫോട്ടോഗ്രാഫി അവാര്‍ഡ് (2011,2012), പത്രാധിപര്‍ സ്‌മാരക മാദ്ധ്യമ അവാര്‍ഡ്, പബ്ളിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മാദ്ധ്യമ അവാര്‍ഡ്(2014,2015), സംസ്ഥാന സ്‌കൂള്‍ കലോത്സവ മാദ്ധ്യ അവാര്‍ഡ്, കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് (2018,2019), ഫോട്ടോ വൈഡ് ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ഗാന്ധി ഭവന്‍ ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സുധര്‍മ്മദാസ് നേടിയിട്ടുണ്ട്. ചേര്‍ത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രന്‍ ശാന്തി രാധ ദമ്ബതികളുടെ മകനാണ് സുധര്‍മ്മദാസ് ഭാര്യ സന്ധ്യ (901 സര്‍വീസ് സഹകരണ ബാങ്ക് പൂച്ചാക്കല്‍) മകള്‍ നിവേദിത രാജഗിരി സ്‌കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്.

Related Articles

Back to top button