IndiaLatest

മഹാരാഷ്ട്രയിൽ മുഗൾ ഭരണകാലത്തെ സ്വർണ്ണനാണയങ്ങൾ പിടിച്ചെടുത്തു

“Manju”

മുംബൈ : പിമ്പ്രിയിൽ മുഗൾ ഭരണകാലത്തെ സ്വർണ്ണനാണയങ്ങൾ പോലീസ് പിടിച്ചെടുത്തു. 18ാം നൂറ്റാണ്ടിലെ 216 സ്വർണ്ണനാണയങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ഇവയ്ക്ക് 2,357 ഗ്രാം തൂക്കം വരുമെന്ന് പോലീസ് അറിയിച്ചു.

ഒരു സംഘം കെട്ടിട തൊഴിലാളികളുടെ പക്കൽ നിന്നുമാണ് നാണയങ്ങൾ പിടിച്ചെടുത്തത്. ചിക്കിലി മേഖലയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ഇവർക്ക് കുഴിയെടുക്കുന്നതിനിടെയാണ് നാണയങ്ങൾ ലഭിച്ചത്. എന്നാൽ ഈ വിവരം ഇവർ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഒരുമാസം മുൻപാണ് പ്രദേശത്ത് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

തൊഴിലാളികളുടെ പക്കൽ സ്വർണ്ണനാണയങ്ങൾ ഉള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ഇവരുടെ ടെന്റുകളിൽ പരിശോധന നടത്തി നാണയങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. പണി ആയുധങ്ങൾ തട്ടി നാണയങ്ങൾക്ക് കേടുപാടുകൾ വന്നതായി പോലീസ് പറഞ്ഞു.

Related Articles

Back to top button