Alappuzha

വാഹനാപകടത്തിൽ തനിച്ചായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ താരാട്ടു പാടിയുറക്കി ഹോം ഗാർഡ്

“Manju”

കായംകുളം: ആശുപത്രി വരാന്തയിൽ കൈക്കുഞ്ഞിനെ താരാട്ടു പാടിയുറക്കി ഹോംഗാർഡ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന ഏഴ് മാസം പ്രായമുള്ള ഇസയെയാണ് കായംകുളം പോലീസ് സ്‌റ്റേഷനിലെ ഹോംഗാർഡ് കെ.എസ് സുരേഷ് പാട്ട് പാടി ഉറക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വീഡിയോ പങ്കുവച്ചിരുന്നു.

തമിഴ്‌നാട് തിരിച്ചുറപ്പള്ളി ചിറയ്ക്കൽ വീട്ടിൽ ഡെന്നീസിന്റെ മകളാണ് ഏഴ്മാസം പ്രായമുള്ള ഇസ. ദേശീയപാതയിൽവച്ചുണ്ടായ വാഹനാപകടത്തിൽ ഇസയുടെ സഹോദരി മരിച്ചിരുന്നു. ഇസയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെയാണ് ഒറ്റപ്പെട്ട ഇസയുടെ സുരക്ഷിതത്വം ഹോംഗാർഡായ സുരേഷ് ഏറ്റെടുത്തത്.

പുലർച്ചെ ബന്ധുക്കൾ എത്തുന്നത് വരെ ആശുപത്രി പരിസരത്ത് കൊണ്ടുനടന്നാണ് ഇസയുടെ കരച്ചിൽ സുരേഷ് മാറ്റിയത്. ഈ സമയം ആരോ പകർത്തിയ വീഡിയോയാണ് വൈറലായത്. കറ്റാനം സ്വദേശി സുരേഷ് നാല് വർഷം മുൻപാണ് ഹോംഗാർഡായി സേവനത്തിനെത്തിയത്. വീഡിയോ ചർച്ചയായതോടെ സുരേഷിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

 

https://www.facebook.com/watch/?v=279186706905921

 

Related Articles

Back to top button