InternationalLatest

സ്റ്റുഡിയോ സെറ്റ് തകര്‍ന്ന് വീണു അവതാരകന്​ പരിക്ക്

“Manju”

Malayalam News - ‌ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോ സെറ്റ് തകർന്ന് വീണു;  മാധ്യമപ്രവർത്തകന് പരിക്ക് | ESPN Colombia Journalist Injured After Piece Of Studio  Set crashing down on him | News18 ...

ശ്രീജ.എസ്‌

ബൊഗോട്ട: ​ടെലിവിഷന്‍ ലൈവ്​ പരിപാടിക്കിടെ സ്റ്റുഡിയോ സെറ്റിലെ മോണിറ്ററിന്റെ ഒരു​ ഭാഗം തകര്‍ന്നുവീണ്​ അവതാരകന്​ പരിക്ക്​ഇഎസ്പിന്‍ കൊളംബിയ ജേര്‍ണലിസ്റ്റ് കാര്‍ലോസ് ഓര്‍ഡസിനാണ് പരിക്കേറ്റത്. ലൈവിനിടെ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ വൈറലായിട്ടുണ്ട്. ചാനലിലെ ലൈവ് ഷോയില്‍ പാനലിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ലോസ്. ഷോ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് മോണിറ്റര്‍ പോലെ തോന്നിക്കുന്ന ഒരു വലിയ ഭാഗം ഇയാളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ കാര്‍ലോസിന്റെ മുഖം മുന്‍പിലെ ഡെസ്കില്‍ ശക്തമായി ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്നുണ്ടായ സംഭവത്തില്‍ ഞെട്ടിത്തരിച്ച പരിപാടിയുടെ അവതാരകന്‍ കുറച്ച്‌ നേരം അമ്പരന്ന് നോക്കിയ ശേഷം ഷോയ്ക്ക് ഇടവേള പറയുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്.

Related Articles

Back to top button