IndiaKeralaLatest

മാര്‍ച്ച് 26ന് ഭാരത് ബന്ദ്

“Manju”

ന്യൂഡല്‍ഹി: കര്‍ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായി ഈ മാസം 26 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍. ഇന്ധന വില വര്‍ധനവിനെതിരെ മാര്‍ച് 15 ന് ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ പ്രതിഷേധ ദിനം ആചരിക്കാനും സംഘടനകള്‍ തീരുമാനിച്ചു.

ഡിസംബര്‍ എട്ടിനും കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് നടത്തിയിരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു. കര്‍ഷകപ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു ടികായത്തിന്റെ പ്രഖ്യാപനം.

2020 സെപ്റ്റംബറില്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം റദാക്കണമെന്നും വിളകള്‍ക്ക് താങ്ങുവില നല്‍കുന്ന പുതിയ നിയമം ഉണ്ടാക്കണമെന്നും ആവശ്യപ്പൊണ് ആയിരക്കണക്കിന് കര്‍ഷകര്‍ ഡെല്‍ഹിയിലെ തിക്രി, സിങ്കു, ഗാസിപൂര്‍ അതിര്‍ത്തി കേന്ദ്രങ്ങളില്‍ സമരം നടത്തുന്നത്.

അതേസമയം കര്‍ഷകര്‍ സമരം തുടരുകയും കേന്ദ്രസര്‍ക്കാര്‍ അത് വകവെക്കാതെ മുന്നോട്ട് പോവുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാകാന്‍ ബുധനാഴ്ച കാരണമായി. ലോക്‌സഭയിലും രാജ്യസഭയിലും നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടു. കര്‍ഷക സമരം നേരത്തെ വിശദമായി സഭയില്‍ ചര്‍ചയായതാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ പ്രതിപക്ഷ ആവശ്യത്തെ എതിര്‍ത്തു.

Related Articles

Back to top button