KeralaLatest

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടന്‍സ് അന്തരിച്ചു

“Manju”

ആംസ്റ്റര്‍ഡാം: കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടന്‍സ് അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഡച്ച്‌ എഞ്ചിനീയറായ ഓട്ടന്‍സ് ഓഡിയോ കാസറ്റിനൊപ്പം സിഡിയുടെ കണ്ടെത്തലിലും പങ്കാളിയായിരുന്നു. 1926ല്‍ ബെല്ലിംഗ്‌വോള്‍ഡെയില്‍ ജനിച്ച ഓട്ടന്‍സ് 1952ല്‍ ബെല്‍ജിയത്തിലെ ഫിലിപ്സ് ഫാക്ടറിയില്‍ നിന്നാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ല്‍ ഫിലിപ്‌സിന്റെ പ്രൊഡക്‌ട് ഡെവലപ്‌മെന്റ് വിഭാഗം തലവനായി നിയമിച്ചു. വലിയ റീലുകളില്ലാല്‍ പാട്ട് പാടുന്ന ടേപ്പ് റെക്കോര്‍ഡുകള്‍ ഓട്ടന്‍സിനെ മടുപ്പിച്ചിരുന്നു. പിന്നീട് നടത്തിയ കണ്ടെത്തലില്‍ വളരെ ചെറുതും ഉപയോക്തൃ സൗഹൃദവുമായ പകരക്കാരനെ ഓട്ടന്‍സ് കണ്ടുപിടിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഓഡിയോ കാസറ്റ് നിര്‍മ്മിച്ച്‌ പുറത്തിറക്കി. 1963ല്‍ കാസറ്റ് റേഡിയോ ഇലക്‌ട്രോണിക്‌സ് മേളയില്‍ അവതരിപ്പിച്ചു. ഓട്ടന്‍സ് കാസറ്റ് അവതിപ്പിച്ചതിന് പിന്നാലെ ജപ്പാനും കാസറ്റ് നിര്‍മ്മിച്ചു. കാസറ്റിനായി സോണിയും ഫിലിപ്‌സുമായി ഉണ്ടാക്കിയ കരാറാണ് ഓട്ടന്‍സിനെ ആഗോളതലത്തില്‍ ഉന്നതിയിലെത്തിക്കുന്നത്. 1963ല്‍ വിപണിയിലെത്തിയതിന് ശേഷം 100 ബില്യണിലധികം കാസറ്റുകള്‍ വില്‍ക്കപ്പെട്ടു.

ഫിലിപ്‌സും സോണിയും ചേര്‍ന്ന് രൂപം നല്‍കിയ സിഡി പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 1979ലാണ് സിഡി പുറത്തിറക്കിയത്. 1986ല്‍ അദ്ദേഹം വിരമിച്ചു. താനും സഹപ്രവര്‍ത്തകരും 1960കളില്‍ ഗവേഷണം ചെയ്തു‌കൊണ്ടിരിക്കുമ്പോള്‍ അത് ഇത്രത്തോളം പ്രാധാന്യമുള്ളതും ചരിത്ര സംഭവവും ആകുമെന്ന കാര്യത്തില്‍ വലിയ ധാരണയുണ്ടായിരുന്നില്ലെന്ന് ഓട്ടന്‍സ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതികരിച്ചിരുന്നു.

Related Articles

Back to top button