KeralaLatestPalakkad

ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാകും

“Manju”

തൃശൂര്‍ : മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ വച്ച്‌ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാന്‍ ഇ ശ്രീധരന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറി. ശ്രീധരന്‍ നാളെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. നാളെ വടക്കന്ത്ര വേലയാണ്. ഇതിനോടനുബന്ധിച്ച്‌ അവിടുത്തെ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ശ്രീധരന്‍ തന്റെ പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.

പൊന്നാനി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലായിരുന്നു പാലക്കാടിനൊപ്പം ഇ.ശ്രീധരന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേരുമെന്ന വിവരം ഇ.ശ്രീധരന്‍ അറിയിച്ചത്.

Related Articles

Back to top button