Uncategorized

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചു. ആനന്ദ്‌നാഗിലെ കാൻഡിപോറയിലാണ് സംഭവം. കശ്മീർ ഇൻസ്‌പെക്ടർ ജനറൽ വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് സ്ഥലത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ ഒരു ഭീകരനെ സേന വധിച്ചു.അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.  ഒരാഴ്ചയ്ക്കിടെ ഇത്  രണ്ടാമത്തെ തവണയാണ് കശ്മീരിൽ ആക്രമണം നടക്കുന്നത്.

Related Articles

Back to top button