Uncategorized

മനുസാവ്‌നിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ച് ഐസിസി

“Manju”

ദുബായ്: ചീഫ് എക്‌സിക്യൂട്ടീവ് മനു സാവ്‌നിയോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ജീവനക്കാരോടുള്ള മനു സാവ്‌നിയുടെ മോശം പെരുമാറ്റത്തെ തുടർന്നാണ് ഐസിസിയുടെ നിർദ്ദേശം.

ഓഡിറ്റ് കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന്റെ ആഭ്യന്തര അന്വേഷണത്തിൽ മനു സാവ്‌നിയുടെ പെരുമാറ്റത്തെ കുറിച്ച് പരാതി ഉയർന്നിരുന്നു. 90 ശതമാനത്തിലധികം ആളുകൾ സാവ്‌നിയുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള തെളിവുകൾ നൽകിയിട്ടുണ്ട്. സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ സമീപനം സുഖകരമായിരുന്നില്ലെന്നാണ് ഇവ തെളിയിക്കുന്നത്.

2019 ഏകദിന ലോകകപ്പിന് ശേഷം ഡേവ് റിച്ചാർഡ്‌സണ് പകരമായാണ് മനു സാവ്‌നിയെ ഐ സി സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയിൽ നിയമിക്കുന്നത്. 2022 വരെയായിരുന്നു അദ്ദേഹത്തിന്റെ നിയമന കാലാവധി. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ കാലാവധി അവസാനിക്കുന്നത് വരെ തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button