IndiaLatest

കുറഞ്ഞ നിരക്കില്‍ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് സ്‌പൈസ് ജെറ്റ്

“Manju”

രാജ്യത്ത് കുറഞ്ഞ നിരക്കില്‍ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് സ്‌പൈസ് ജെറ്റ്.സ്‌പൈസ് ഹെല്‍ത്ത് മുഖേനയാണ് സ്‌പൈസ് ജെറ്റ് കുറഞ്ഞ നിരത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന ലഭ്യമാക്കിയിരിക്കുന്നത്. 500 രൂപാ നിരക്കിലാണ് ആര്‍ടിപിസിആര്‍ പരിശോധനകള്‍ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പൊതുജനങ്ങള്‍ക്കാണ് കുറഞ്ഞ നിരക്കില്‍ കൊറോണ പരിശോധന നല്‍കുന്നത്. വീടുകളില്‍ നേരിട്ടെത്തി സ്രവം ശേഖരിച്ചതിന് ശേഷമാകും പരിശോധന. ഇതിന് പുറമേ ആവശ്യക്കാര്‍ക്ക് www.spicehealth.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാനും അവസരമുണ്ട്. ബുക്ക് ചെയ്യുന്നവരെ സ്‌പൈസ് ഹെല്‍ത്ത് മൊബൈല്‍ ലാബില്‍ പരിശോധിക്കും. സ്‌പൈസ് ജെറ്റ് യാത്രക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

Related Articles

Back to top button