IndiaLatest

പാര്‍ത്ഥിപനും എ.ആര്‍. റഹ്‌മാനും ഒന്നിക്കുന്നു

“Manju”

ഇരുപതു വർഷത്തിനുശേഷം പാർത്ഥിപനും എ.ആർ. റഹ്‌മാനും - CINEMA - NEWS | Kerala  Kaumudi Online

ശ്രീജ.എസ്

നടനും സംവിധായകനുമായ പാര്‍ത്ഥിപനും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും ഒന്നിക്കുന്നു. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന ‘ഇരുവിന്‍ നിഴല്‍” എന്ന ചിത്രത്തിനുവേണ്ടിയാണ് റഹ്‌മാന്‍ സംഗീതം ഒരുക്കുന്നത്.

2001ല്‍ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത യേലേലോ എന്ന ചിത്രത്തിനുവേണ്ടി റഹ്‌മാന്‍ സംഗീതമൊരുക്കിയിരുന്നു. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിനുശേഷം എ.ആര്‍. റഹ്‌മാനൊപ്പം പാര്‍ത്ഥിപന് മറ്റൊരു സിനിമ ചെയ്യാന്‍ സാധിച്ചില്ല.

2019ല്‍ പുറത്തിറങ്ങിയ ‘ഒത്ത സെരുപ്പ് സൈ 7″ ചിത്രമാണ് പാര്‍ത്ഥിപന്‍ ഒടുവില്‍ സംവിധാനം ചെയ്തത്. 120 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പാര്‍ത്ഥിപന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.’ ഇരുവിന്‍ നിഴലും” ഒരു പരീക്ഷണ ചിത്രമാണ്. ഒറ്റ ഷോട്ടിലാണ് സിനിമ ചിത്രീകരിക്കുന്നത്.

 

Related Articles

Back to top button