IdukkiKeralaLatest

ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം 22ന് തൊടുപുഴയില്‍ ആരംഭിക്കും

“Manju”

മോഹന്‍ലാല്‍ജിത്തു ജോസഫ് ഒന്നിച്ച മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം രണ്ടിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിന് തൊടുപുഴയിലെ കൈപ്പക്കവല ഒരുങ്ങുന്നു. മാര്‍ച്ച്‌ 22ന് ചിത്രീകരണം ആരംഭിക്കും. വെങ്കിടേഷാണ് ചിത്രത്തില്‍ നായകന്‍. മീന തന്നെയാണ് നായികയായി എത്തുന്നത്.

തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല പ്രദേശങ്ങളിലായിരുന്നു ദൃശ്യം സീരിസിന്റെ ഷൂട്ടിംഗ് നടന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശവും തൊടുപുഴയില്‍ തന്നെയാണ് ഒരുക്കിയത്. വെങ്കിടേഷ് നായകനാകുന്ന ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത് കാഞ്ഞാറില്‍ തന്നെയാണ്. ഈ പ്രദേശം ഇപ്പോള്‍ അറിയുന്നത് ദൃശ്യം കവല എന്നാണ്.

ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടായി ഈ മേഖല മാറി കഴിഞ്ഞു. അടുത്ത മാസം അവസാനത്തോടെ ദൃശ്യം 2 തെലുങ്കിന്റെ ചിത്രീകരണം ആരംഭിക്കും. ഷംന കാസിമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. കൂടാതെ നദിയ മൊയ്തു, നരേഷ് വിജയ കൃഷ്ണ, എസ്തര്‍ അനില്‍ എന്നിവരും ചിത്രത്തിലുണ്ട്.

Related Articles

Back to top button