KeralaLatestThiruvananthapuram

ബി.എസ്.എം. എസ് (സിദ്ധ) : ഒഴിവു സീറ്റുകളിലേക്ക് അപേക്ഷിക്കാം

“Manju”

പോത്തൻകോട് : കേരളത്തിലെ ഏക സിദ്ധ മെഡിക്കൽ കോളേജായ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ബി.എസ്.എം. എസ് കോഴ്സിന് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് നാളെ (13/03/2021) മുതൽ അപേക്ഷിക്കാം. . http://ssmc.santhigiriashram.org/ എന്ന ലിങ്കിലൂടെ ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയായിരിക്കും അഡ്മിഷൻ ലഭിക്കുക. സിദ്ധയിലെ ഒഴിവ് സീറ്റുകളിലേക്ക് ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം . അപേക്ഷകൾ 17 ന് 5 മണിക്ക് മുൻപായി സമർപ്പിക്കണം . അന്നേ ദിവസം വൈകിട്ട് 6 ന് റാങ്ക് പട്ടിക കോളേജ് വെബസൈറ്റിൽ പ്രസിദ്ധീകരിക്കും . അഡ്മിഷൻ ലഭിക്കുന്നവർ 19 ന് 3 മണിക്കകം കോളേജിലെത്തി പ്രവേശനം നേടണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകിയാൽ മതിയാകും. അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിബന്ധനകൾക്കനുസരിച്ചാണ് ഒഴിവു സീറ്റുകളിലേക്കുള്ള പ്രവേശനം നടത്തുന്നതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 90375 24994, 9249980244 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button