IndiaLatest

സെന്‍സെക്സ് 51,000നു താഴെയെത്തി

“Manju”

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍, വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 51,000നുതാഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയുംചെയ്തു.യുഎസ് ട്രഷറി ആദായം വീണ്ടും 1.6ശതമാത്തിലേയ്ക്ക് ഉയര്‍ന്നതാണ് വിപണിയെ ബാധിച്ചത്. തുടര്‍ച്ചയായി ഏഴാമത്തെ ആഴ്ചയും ബോണ്ട് വിപണി കുതിച്ചതും ഡോളര്‍ സൂചിക കരുത്തുകാട്ടിയതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഉച്ചയ്ക്കുശേഷം കനത്ത വില്പനസമ്മര്‍ദമാണ് രാജ്യത്തെ സൂചികകളിലുണ്ടായത്.സെന്‍സെക്സ് 487.43 പോയന്റ് നഷ്ടത്തില്‍ 50,792.08ലും നിഫ്റ്റി 143.80 പോയന്റ് താഴ്ന്ന് 15,031ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1335 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1626 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികള്‍ക്ക് മാറ്റമില്ല.ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്‌ഡിഎഫ്സി ലൈഫ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിപിസിഎല്‍, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍ കമ്ബനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു.

Related Articles

Back to top button