IndiaInternationalLatest

ലോകത്ത് ഒരാളും പട്ടിണികിടക്കില്ല ; ആഗോള ഭക്ഷ്യസുരക്ഷ ഇന്ത്യ ഏറ്റെടുക്കും

“Manju”

ന്യൂയോർക്ക്: ആഗോള തലത്തിലെ എല്ലാ പ്രതിസന്ധികളും നേരിടാൻ ലോകരാജ്യങ്ങൾക്കൊപ്പം മുന്നിൽ നിൽക്കാൻ തയ്യാറെന്ന് ഇന്ത്യ. ലോകത്തെ ഒരു മനുഷ്യനും പട്ടിണികിടക്കേണ്ടിവരില്ലെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുന്നിൽ നിൽക്കുമെന്നും സുരക്ഷാ കൗൺസിൽ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി ഉറപ്പുനൽകി. ഐക്യരാഷ്ട്രസുരക്ഷാ കൗൺസിലിന്റെ ആഗോളതല തർക്കങ്ങളും ഭക്ഷ്യ ക്ഷാമവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യ.

‘   ആഗോള ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമായ രാജ്യമാണ്. കഴിഞ്ഞ നിരവധി ദശകങ്ങളായി യു.എന്നിന്റെ കേന്ദ്ര അടിയന്തര പ്രതികരണ നിധിയിലേക്ക് തുടർച്ചയായി സഹായം ചെയ്യുന്ന രാജ്യവുമാണ്. ഇതിനൊപ്പം ആഗോളതലത്തിലെ എല്ലാ മനുഷ്യാവകാശ വിഷയത്തിലും ഇന്ത്യ സഹായവുമായി രംഗത്തുണ്ട്.  ഭക്ഷ്യക്ഷാമം നേരിടുന്ന എല്ലാ രാജ്യങ്ങൾക്കും ഏത് അടിയന്തിര സാഹചര്യത്തിലും ഇന്ത്യ ധാന്യങ്ങൾ എത്തിച്ചുകൊണ്ടിരി ക്കുകയാണ്. 2019ൽ മാത്രം 11000 മെട്രിക് ടൺ ധാന്യങ്ങളാണ് അയച്ചതെന്നും തിരുമൂർത്തി വിശദീകരിച്ചു.

ഭീകരാക്രമണങ്ങളാൽ കഷ്ടപ്പെടുന്ന സിറിയയെപ്പോലും ഇന്ത്യ മാറ്റിനിർത്തി യില്ലെന്നും പരിഗണന സാധാരണക്കാരുടെ ക്ഷേമത്തിനാണെന്നും തിരുമൂർത്തി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് നൽകിയ കണക്കുകളും സഭയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ ഈ വർഷത്തോടെ ഭക്ഷ്യ ക്ഷാമം നേരിടുന്നവരുടെ എണ്ണം 27 കോടിയിലേറെ എത്തുമെന്നാണ് യു.എൻ കണക്കുകൂട്ടുന്നത്. ഇതിൽ തന്നെ 7 കോടിയിലധികം ജനത വസിക്കുന്നത് ആഭ്യന്തര കലഹങ്ങളും ഭീകരതയും നിറഞ്ഞ രാജ്യങ്ങളിലാണെന്നും സുരക്ഷാ സമിതി റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button