KeralaLatest

4 ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

“Manju”

തിരുവനന്തപുരം:ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കില്ല. രണ്ടാംശനിയാഴ്ചയും, ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ (15,16 തീയതികളില്‍) ബാങ്ക് പണിമുടക്കുമാണ്. പൊതുമേഖലാബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരായി ബാങ്കിംഗ് മേഖലയില്‍ രാജ്യവ്യാപകമായ പണിമുടക്കാണ് നടക്കുന്നത്.ഇതില്‍ പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാല് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ മുടങ്ങുന്നതിനാല്‍ എടിഎമുകളില്‍ പണം തീര്‍ന്നുപോകുമോ എന്ന ആശങ്കയുണ്ട്.

പുറത്തുനിന്നുള്ള ഏജന്‍സികള്‍ പണം നിറയ്ക്കുന്ന എടിഎമുകളില്‍ പണം തീര്‍ന്നുപോകാനിടയില്ല. എന്നാല്‍ ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമുകളില്‍ പണത്തിന് ക്ഷാമം നേരിട്ടേക്കാം. ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓണ്‍സൈറ്റ് എടിഎമുകള്‍ ഉപയോഗിച്ച്‌ പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button