InternationalLatest

സിംഹക്കുട്ടിയുമായി ഫോട്ടോ ഷൂട്ട്;  നവദമ്പതിമാർക്കെതിരെ മൃഗസ്‌നേഹികൾ

“Manju”

ലാഹോർ: സിംഹക്കുട്ടിയെ മയക്കി കിടത്തി ഫോട്ടോഷൂട്ടിന് ഉപയോഗിച്ച നവദമ്പതികൾക്കെതിരെ രൂക്ഷ വിമർശനം. പാകിസ്താനിലാണ് സംഭവം. സിംഹക്കുട്ടിയ്ക്ക് മയക്കു മരുന്ന് നൽകി മയക്കി കിടത്തിയ ശേഷമാണ് വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്. ലാഹോറിൽ പ്രവർത്തിക്കുന്ന അഫ്‌സൽ എന്ന സ്റ്റുഡിയോയിലാണ് ഫോട്ടോഷൂട്ട് നടന്നതെന്നാണ് റിപ്പോർട്ട്.

മൃഗസംരക്ഷണ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് ദമ്പതികൾക്കെതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജെ എഫ് കെ അനിമൽ റെസ്‌ക്യു ആൻഡ് ഷെൽറ്റർ എന്ന സംഘടനയും ഫോട്ടോഷൂട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിംഹക്കുട്ടിയെ സ്റ്റുഡിയോയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സംഘടന ആരോപിക്കുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം സ്റ്റുഡിയോ ജീവനക്കാർ നിഷേധിക്കുന്നു. തങ്ങളുടെ ഒരു സുഹൃത്തിന്റേതാണ് സിംഹക്കുട്ടിയെന്നും അദ്ദേഹം സ്റ്റുഡിയോയിലേക്ക് വന്നപ്പോൾ കൊണ്ടുവന്നതാണെന്നുമാണ് ഇവരുടെ വാദം. തികച്ചും യാദൃശ്ചികമായി പകർത്തിയ പകർത്തിയ ചിത്രങ്ങളാണിവയെന്നും സ്റ്റുഡിയോ നടത്തിപ്പുകാർ പറയുന്നു.

Related Articles

Back to top button