KeralaLatest

സ്ഥാനാര്‍ത്ഥിയെ പ്രതിഷേധിച്ചും അനുകൂലിച്ചും പ്രകടനം

“Manju”

കടയ്ക്കല്‍: അണികള്‍ ഉയര്‍ത്തിയ എതിര്‍പ്പ്​ തള്ളി ചടയമംഗലത്ത് ദേശീയ കൗണ്‍സില്‍ അംഗം ജെ. ചിഞ്ചുറാണിയെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചും അനുകൂലിച്ചും പ്രകടനം.കെട്ടിയിറക്കിയ സാരഥിയെ കെട്ടുകെട്ടിക്കുമെന്ന മുദ്യാവാക്യം മുഴക്കി ചടയമംഗലത്ത് സി.പി.ഐ പ്രവര്‍ത്തകരാണ് വീണ്ടും രംഗത്തിറങ്ങിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ്​ ഇവര്‍ ഉയര്‍ത്തിയത്​.മുസ്തഫക്ക്​ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്​ച ചടയമംഗലത്ത് നൂറുകണക്കിന് സി.പി.ഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിപ്രഖ്യാപനവും മണ്ഡലം കണ്‍വെന്‍ഷനും നീട്ടിവെച്ചത്.

Related Articles

Back to top button