IndiaKeralaLatest

സംസ്ഥാനത്തെ ആദ്യ സ്ത്രീ സൗഹൃദ മൊബൈല്‍ റിപ്പയറിങ് സെന്റര്‍ തലസ്ഥാനത്ത്

“Manju”

തിരുവനന്തപുരം: സ്ത്രീ പുരുഷന്‍ എന്ന തരം തിരിവുകള്‍ ഇല്ലാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പുരുഷന്മാര്‍ ചെയ്യുന്ന മിക്ക ജോലികളും ഇപ്പോള്‍ സ്ത്രീകള്‍ ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കുന്നത് മുതല്‍ തെങ്ങ് കയറുന്നത് വരെ. അതേസമയം സ്ത്രീകള്‍ക്ക് കൈത്താങ്ങായി പുതിയ ഒരു സംരംഭം കൂടി ഒരുങ്ങിയിരിക്കുകയാണ്. ‘വുമണ്‍ കാന്‍ ഫിക്‌സ് യുവര്‍ ഫോണ്‍ എന്ന ആശയവുമായി കേരളത്തിലെ ആദ്യത്തെ സ്ത്രീ സൗഹൃദ മൊബൈല്‍ റിപ്പയറിങ് സെന്റര്‍ തിരുവനന്തപുരം വെള്ളയമ്ബലത്തു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ‘എ വുമണ്‍ കാന്‍ ഫിക്‌സ് യുവര്‍ ഫോണ്‍എന്ന ആശയം തുടങ്ങിയത് സൗദി അറേബിയയില്‍ നിന്നാണ്. ആ ആശയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരുവനന്തപുരത്ത് ഇങ്ങനൊരു സംരംഭം ആരംഭിച്ചത്.

ടി എം സി മൊബൈല്‍ ഫോണ്‍ ടെക്‌നോളജി NACTET എന്നിവ സംയുക്തമായാണ് സ്ത്രീകള്‍ക്കായി മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ കോഴ്‌സ് നടത്തുന്നത്. പത്താം ക്ലാസ് പ്ലസ് ടു കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം, അനുഭവ ജ്ഞാനമുള്ള വിദഗ്ധ ടെക്നീഷ്യന്മാര്‍ നയിക്കുന്ന തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍, 100 ശതമാനം തൊഴില്‍ സാധ്യതയും അതിനുള്ള സഹായവുമൊക്കെയാണ് ഇവര്‍ നല്‍കുന്ന സര്‍വീസുകള്‍. NACTET സര്‍ട്ടിഫിക്കേഷനോട് കൂടിയ നാല് മാസ കാലയളവില്‍ ഉള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്ല ശമ്ബളത്തോടെ ജോലിയോ അല്ലെങ്കില്‍ സ്വന്തമായി സര്‍വീസ് സെന്റര്‍ ആരംഭിക്കാനോ ടി എം സി പ്രാപ്തരാക്കുന്നു.

കൂടാതെ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമായി ഏറ്റവും സുരക്ഷിതവും സൗഹൃദവുമായ രീതിയില്‍ മൊബൈല്‍, ലാപ്‌ടോപ്പ്, ഐ ഫോണ്‍, ഐ പാഡ്, മാക് ബുക്ക് എന്നിവയുടെചിപ്പ് ലെവല്‍ റിപ്പയറിങ്ങിന് വിദഗ്ദമായ പരിശീലനം നല്‍കുന്നുണ്ട്. വനിതകള്‍ക്കായി ഒരു മികച്ച സ്വയം തൊഴില്‍ നേടി കൊടുക്കുക എന്ന ലക്ഷ്യത്തിനൊപ്പം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ഒരു ഉദ്ദേശ്യവും കോഴ്സിന് പിന്നില്‍ ഉണ്ട്. കേരളത്തില്‍ എല്ലാ പ്രമുഖ മള്‍ട്ടി ബ്രാന്റ് സര്‍വീസ് സെന്ററുകളിലും കുറഞ്ഞത് ഒരു വനിത ടെക്നിഷ്യ എന്നതാണ് ടി എം സി യുടെ ലക്ഷ്യം എന്ന് മാനേജിങ് ഡയറക്ടര്‍ ജമീല്‍ യുസഫ് അറിയിച്ചു.

ഷീ ടെക്‌നിഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ സ്ത്രീകളുടെ സേവനം ടി എം സിയുടെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളലെ എല്ലാ സെന്ററുകളിലും ലഭ്യമാണ്. മൊബൈല്‍ ഫോണുകള്‍ ലാപ്‌ടോപ്പ് തുടങ്ങിയവ സര്‍വീസ് സെന്ററുകളില്‍ കൊടുക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. പല പ്രധാനപ്പെട്ട വിവരങ്ങളും, സ്വകാര്യ ചിത്രങ്ങളും മറ്റും ഉള്ളത് കൊണ്ട് തന്നെ പേടിയോടെയാണ് പലരും നന്നാക്കല്‍ ഗാഡ്ജറ്റുകള്‍ കൊടുക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ ആകുമ്ബോ ജനങ്ങളില്‍ ഒരു വിശ്വാസം ഉണ്ടാവും. മാത്രമല്ല സ്ത്രീകള്‍ക്കും ഇതുപോലുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കും എന്ന ഒരു ഉറപ്പ് കൂടിയാണ് ഈ ഇന്‍സ്റ്റിട്യൂട്ട് നല്‍കുന്നത്. Call for more details TMC INSTITUTE OF MOBILE TECHNOLOGY AND SMARTPHONES REPAIRING CENTRE VELLYAMBALM T.V.M 9037080007..9995300007

 

Related Articles

Back to top button