Uncategorized

ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിയോഗം; പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

“Manju”

ന്യൂഡൽഹി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ദു:ഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ഇന്ത്യൻ സംസ്‌കാരത്തോടും ആത്മീയതയോടും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഐതിഹാസികമായിരുന്നു. നമ്മുടെ ക്ലാസിക്കൽ നൃത്തങ്ങളിൽ യുവ പ്രതിഭകളെ വളർത്തിയെടുക്കാൻ അദ്ദേഹം അസാധാരണമായ ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ന് പുലർച്ചെയോടെ കൊയിലാണ്ടിയിലെ വീട്ടിൽ വെച്ചാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മരണം സംഭവിച്ചത്. 105 വയസായിരുന്നു. 2017ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ക്ലാസിക് കലാരൂപങ്ങളിൽ ഭാരതത്തിലെ ഏറ്റവും പ്രായം ചെന്ന കലാകാരനായിരുന്നു അദ്ദേഹം.

Related Articles

Back to top button