IndiaInternationalLatest

ചൈനീസ് വാക്സിൻ കുത്തിവെക്കുന്നവർക്ക് പ്രത്യേക ഓഫർ

“Manju”

ബെയ്ജിംഗ് : ചൈനീസ് വാക്‌സിൻ കുത്തിവെപ്പ് നടത്തുന്നവർക്ക് വിസ ചട്ടങ്ങളിൽ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ച് ചൈനീസ് എംബസി. തൊഴിൽ, പഠന സംബന്ധമായി ചൈനയിലേയ്ക്ക് പോകുന്നവർക്ക് ഇളവ് നൽകാമെന്നാണ് ചൈനയുടെ വാഗ്ദാനം. അതിനായി ചൈനീസ് നിർമ്മിത വാക്‌സിൻ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

കൊറോണ രൂക്ഷമായതോടെ കഴിഞ്ഞ നവംബറിലാണ് ഇന്ത്യൻ പൗരന്മാർക്ക് ചൈനയിലേയ്ക്ക് പ്രവേശനം നിഷേധിച്ചത്. തുടർന്ന് ഇതിന് ഇളവ് വരുത്താനാണ് ചൈനീസ് വാക്‌സിൻ സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. കൊറോണ രോഗം പടരുന്നതിന് മുൻപ് ചൈനയിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും വിസ ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.

ചൈനയിൽ നിർമ്മിച്ച വാക്‌സിന് അതിതീവ്രമായ അനന്തരഫലങ്ങൾ ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചൈനീസ് വാക്‌സിനിൽ സുഹൃദ് രാജ്യങ്ങൾക്ക് പോലും വിശ്വാസമില്ലാത്ത അവസ്ഥ വന്നതോടെയാണ് ചൈന പുതിയ ഓഫറുമായി മുന്നോട്ട് വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.

നിലവിൽ ഇന്ത്യയിൽ ചൈനീസ് വാക്‌സിന് ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ല. ഇന്ത്യക്കാർക്ക് മാത്രമല്ല ചൈനീസ് വാക്‌സിൻ എടുക്കുന്ന മറ്റ് വിദേശ പൗരന്മാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും ചൈന അറിയിച്ചു. എന്നാൽ മറ്റ് വാക്‌സിനുകൾ സ്വീകരിക്കുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ചൈനയിലെത്തുന്ന വിദേശ രാജ്യക്കാർ ക്വാറന്റൈനിൽ പ്രവേശിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കൊറോണ വാക്‌സിനേഷൻ വിഷയത്തിൽ മറ്റ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് സ്വീകാര്യമായ നിലപാടെടുക്കണമെന്ന് വിദേശകാര്യ സെക്രട്ടറി സാവോ ലിജിയാൻ അറിയിച്ചു.

Related Articles

Back to top button