IndiaLatest

പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ 15 വയസുകാരൻ അറസ്റ്റിൽ

“Manju”

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ 15 വയസുകാരൻ അറസ്റ്റിൽ. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. പത്ത് വയസുകാരന്റെ മൃതദേഹം ജബൽപൂരിലുള്ള നദിയിൽ നിന്ന് കണ്ടെത്തി 24 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയായ 15കാരനെ പോലീസ് പിടികൂടുന്നത്. പത്ത് വയസുകാരനെ കഴിഞ്ഞ ഒരാഴ്ചയോളമായി കാണാനില്ലായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മൃതദേഹം നർമദ നദിയിൽ നിന്നും പോലീസ് കണ്ടെത്തുന്നത്. സംഭവം മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായതോടെ പ്രതിക്കായുള്ള ഊർജ്ജിതമായ അന്വേഷണത്തിലായിരുന്നു പോലീസ്. സംശയമുള്ളവരെ ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ 15 വയസുകാരനേയും ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായി മറുപടി നൽകിയതോടെയാണ് കുട്ടിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനുമായി 15 കാരന് ബന്ധമുണ്ടായിരുന്നു. ഇരുവരും സംസാരിക്കുന്നത് സഹോദരൻ കണ്ടതോടെ വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ പറയാതെ ഇരിക്കണമെങ്കിൽ പണം നൽകണമെന്നും കുട്ടി ആവശ്യപ്പെട്ടു. ദിവസവും 100 രൂപയും 200 രൂപയും കുട്ടി ഭീഷണിപ്പെടുത്തി വാങ്ങാൻ തുടങ്ങി. ഇതോടെയാണ് 10 വയസുകാരനെ കൊല്ലാൻ തീരുമാനിക്കുന്നതെന്ന് 15 വയസുകാരൻ പോലീസിനോട് പറഞ്ഞു.

Related Articles

Back to top button